നീലക്കുറുക്കന്‍റെ അഥവാ ഒരു നടന്‍റെ പ്രാര്‍ത്ഥന


മേഘമേ
കരിമേഘമേ
ഉള്ളു പൊള്ളിച്ച്
ഉടലു കരിച്ച്
കനലായ് ഉൗര്‍ന്ന്
വീഴല്ലേ

എത്ര പണിപ്പെട്ട്
നെയ്‌തെടുത്തതാണെന്‍റെയീ
വാക്കിന്‍ നീലത്തൊങ്ങലുടുപ്പ്

ദേ ഇപ്പൊഴും
എന്‍റെ ദേഹമാസകലം
ആകാശത്തു പുളയുന്ന
മിന്നല്‍ പരല്‍ മീനുകള്‍
ചൂഴ്ന്നിറങ്ങുന്നു

മേഘമേ
കരിമേഘമേ

8 comments:

 1. രാജാവായ നീലക്കുറുക്കന്‍

  ReplyDelete
 2. വാക്കിന്‍ നീലത്തൊങ്ങലുടുപ്പ്..

  ReplyDelete
 3. എല്ലാ നടന്മാരും ഇങ്ങനെ പ്രാര്‍ഥിക്കുന്നുണ്ടാവും......

  ReplyDelete
 4. നന്നായി.ആശംസകൾ

  ReplyDelete
 5. നീലക്കുറക്കന്‍ ആണോ?


  എല്ലാവര്ക്കും ആവാം അല്ലെ പ്രാര്‍ഥന...?


  അപ്പൊ ആശയം ഭംഗി ആയി...ആശംസകള്‍..

  ReplyDelete
 6. ബെസ്റ്റ് പ്രാര്‍ത്ഥന :) നന്നായിരിക്കുന്നു

  ReplyDelete