അവര്‍ വില്ലാളിവീരന്മാരായിരുന്നു
ഗുരു മൊഴിഞ്ഞാല്‍ പിന്നെ
പറക്കുന്നതോ പാടുന്നതോ
ആടുന്നതോ അടയിരിക്കുന്നതോ
ഏങ്ങലടിക്കുന്നതോ
എണീല്‍ക്കാന്‍ പാകമാകാത്തതോ
ഏതുതരം കിളിയായാലും
കൊക്ക്
ചിറക്
കണ്ണ്
കാതിലെ കടുക്കന്‍
ചുണ്ടിലെ പവിഴനിറം
വാക്കിലെ തെളിമ
ഏതു വേണമെങ്കിലും
കൃത്യം
അവര്‍ എയ്‌തു വീഴ്‌ത്തും.
ഇല്ല,
അല്‌പം പോലും മറുചലനം.
ഇവര്‍ക്കൊക്കെ പുറകിലായിരുന്നു ഞാന്‍
ആഗ്രഹിക്കുന്നതില്‍ തറച്ചിടാന്‍
പാകത്തിലെയ്യുന്ന അമ്പുകളൊന്നും
ഒരിടത്തും ആഴ്‌ന്നിറങ്ങിയില്ല.
ഗുരുമൊഴിക്ക് ശേഷവും
ശിഖിരത്തില്‍ കണ്‍തുറന്നിരിക്കുന്ന
പച്ചപനംതത്തെയെ മാത്രമല്ല
പച്ചിലകളില്‍ മുഖം പൊത്തുന്ന
കരിയിലകളെ
നിരങ്ങിനീങ്ങും നീറിന്‍കൂട്ടത്തെ
പൊടിച്ചുപൊന്തും ഇളംനാമ്പുകളെ
വശങ്ങളിലുള്ളവരെ
അരികെ തോളിലുറങ്ങും കുഞ്ഞുമായി
നില്‍ക്കുന്ന അനുജത്തിയെ
അകലെനിന്ന്
അരിയുമായി കിതച്ചെത്തുന്ന അപ്പനെ
അലക്കിയലക്കി വെളുത്തു വിളറി
കരയ്‌ക്കു കയറി വരുന്നമ്മയെ
അറിയാതെ പോകുന്ന അയല്‍പക്കങ്ങളെ
അറിഞ്ഞു തരുന്ന പരിഗണനകളെ
പടിയിറങ്ങുന്ന പരിചയങ്ങളെ
അലിഞ്ഞിറങ്ങുന്ന ഓര്‍മ്മകളെ
അവരെ
ഇവരെ
അങ്ങനെ എല്ലാം കാണുന്നു ഞാന്‍.
സത്യം
ഞാനൊരിക്കലും ഒന്നാമനാവില്ല.
പ്രണയമഷികളും
പ്രലോഭിതവടുക്കളും വീണ
ഈ അവസാനബെഞ്ചില്‍ തന്നെ.
hello kudukaa,
ReplyDeletegood, keep it up..
കുടുക്കക്കുട്ടീ...
ReplyDeleteഎന്തിനാ ഇമേജസ്സ് ആയി പോസ്റ്റ് ചെയ്യുന്നേ ..... ഒറ്റയറ്റിക്കു വായിക്കാന്‍ പറ്റുന്നില്ലാ...
HAI....ISHTAMAYI...........
ReplyDeletechithalaraikatha panipidicha ormakalude kothumalukal ariyathe uxhari veezhunnu......chila astamayangal manasil kurichita perariyatha vikaarangal punarjanikkunnu.... ninniloode ninte vakkukalillode......... keep it up ...
hi kudukka,nannayittund!!!!!!!
ReplyDeletethanx dr
ReplyDeletesent me more...........
Getting confused.. needs improvement, i feel..
ReplyDeletenannayittundu.............
ReplyDeleteHi Last Benchers..
ReplyDeleteവായിച്ചു.
ReplyDeleteഒരു വായനാസുഖം കിട്ടുന്നില്ല.
ReplyDeleteവളരെ നന്നായിട്ടുണ്ട്...
ReplyDeleteഅരികെ തോളിലുറങ്ങും കുഞ്ഞുമായി
നില്‍ക്കുന്ന അനുജത്തിയെ
അകലെനിന്ന്
അരിയുമായി കിതച്ചെത്തുന്ന അപ്പനെ
അലക്കിയലക്കി വെളുത്തു വിളറി
കരയ്‌ക്കു കയറി വരുന്നമ്മയെ
അറിയാതെ പോകുന്ന അയല്‍പക്കങ്ങളെ
അറിഞ്ഞു തരുന്ന പരിഗണനകളെ
എല്ലാം ഉണ്ട് ഇനി ഒന്നാമന്‍ ആയില്ലേലും കുഴപ്പമില്ല ..