അണപൊട്ടിയൊലിക്കുന്ന
ആറ്റിലേക്ക്
വിലക്കപ്പെട്ടം ഫലം പേറുന്നൃ
മരത്തിന്റെ ഒരു കമ്പ്
ചാഞ്ഞു കിടപ്പുണ്ട്.
കാഴ്‌ചകളെല്ലാം
വി്‌ണ്ടുകീറിയ ഒരുവന്‍,
അലകളുടെ സമൃദ്ധി-
ഓളംതല്ലുന്ന
അതിനരികിലേക്ക്
വേച്ചുവേച്ചു നടന്നടുക്കുന്നു.
യാത്രയില്‍,
മുറിവേല്‌ക്കാതിരിക്കാന്‍
രാകി പഴഞ്ചനായ ഒരായുധവും
അയാള്‍
ധരിക്കാന്‍ ഇഷ്ടപ്പെടുന്നില്ല.
അയാളുടെ
ആകാശമുനമ്പിന്‍ തീരം
ഒറ്റ കപ്പലുകളും ചേക്കേറാതെ
ശൂന്യമായതുകൊണ്ടാണിങ്ങനെ-
സംഭവിക്കുന്നതെന്ന്
അയാള്‍ നുണപറയുന്നു.
സത്യത്തിലപ്പോള്‍
നങ്കൂര കൊളുത്തുകളുടെ
നിരന്തര ഏറുകൊണ്ട്
അയാള്‍ അരിപ്പ കണക്കേ
ചോര്‍ന്നൊലിക്കുകയായിരുന്നു.
pavam nunayan
ReplyDeleteNannayirikkunnu!!!! Eniyum Eszhuthoooooo
ReplyDelete:)....sasneham
ReplyDeleteസത്യത്തിലപ്പോള്‍
ReplyDeleteനങ്കൂര കൊളുത്തുകളുടെ
നിരന്തര ഏറുകൊണ്ട്
അയാള്‍ അരിപ്പ കണക്കേ
ചോര്‍ന്നൊലിക്കുകയായിരുന്നു.
ഒരു ചെറിയ വിവരണം
ReplyDeleteകൂടി കൊടുത്താല്‍ ബാകി
അഭിപ്രായം പറയാം.
അല്ലെങ്കില്‍ ഒരു ചുമ്മാ ആശംസ
ക്കുള്ള അറിവേ ഇപ്പോഴുള്ളൂ..
സസ്നേഹം..
..
നങ്കൂര കൊളുത്തുകളുടെ
ReplyDeleteനിരന്തര ഏറുകൊണ്ട്
അയാള്‍ അരിപ്പ കണക്കേ
ചോര്‍ന്നൊലിക്കുകയായിരുന്നു...
nannaayirikkunnu..eshtamaayi ee varikal ..
കവിത വായിച്ചു, അഭിപ്രായം പറയാന്‍ അറിയില്ല....
ReplyDelete(എനിക്ക് കത്തിയില്ലാ ) ആശംസകള്‍ ....
ഉഗ്രൻ, മനോഹരം... എന്നൊന്നും ഞാൻ പറ്യുന്നില്ല...ലിപിയുടെ അഭിപ്രായം തന്നെ എന്റേയും... കവിത എഴുതുന്ന് ആൾക്കാർക്ക് മത്രമല്ലാ,,,, വായിക്കുന്നവർക്കും കൂടെ മനസിലാകണം.. എത്ര അത്യന്താധുനികമായാലും... അക്ഷരത്തെറ്റുകളൂം തിരുത്തുക
ReplyDeleteകുഴപ്പമില്ല..
ReplyDelete