മുറിവില്‍ തുന്നിയ കെണി

രാത്രി
സൂര്യനെ തിന്ന ഗരിമയാല്‍
വെളിച്ചം പോയവന്‍

പകല്‍ വെളിച്ചത്തില്‍
നഗരച്ചെരുവുകളിലെ
മൂക്കറ്റം നാറ്റത്തില്‍
ഓര്‍മ്മ പെരുക്കങ്ങളുടെ
ആട്ടതിറകളിലേക്കാണ്‌
മുക്കാലിയില്‍ക്കെട്ടി
നീയെന്നെ മേയാന്‍വിടുന്നത്‌

ഉച്ചയുടെ
മാവിന്‍ചുണ വീണുവിങ്ങി ;
പൊറ്റയടര്‍ന്നയീ
പൊടിപ്പറ്റിയ പകല്‍ തണലില്‍
കിതപ്പാറ്റാന്‍ ഇരിക്കുമ്പോള്‍
ശരീരമാസകലം
പൊളംപോല്‍ പൊന്തുന്നത്‌
മൃഗത്തോലണിഞ്ഞവരുടെ
കുളമ്പടികളാണ്‌

ഈ ദിനത്തിനറുതിയില്‍
ഒരരിപ്രാവും തളിരിലക്കൊത്തി
പറന്നെത്തിയില്ലയിതുവരേയും
എത്തും
അമ്പെല്ലാം പൊഴിച്ച്‌
തളിരിലകളാല്‍ പുതഞ്ഞ്‌
ഉറുമ്പുകളാല്‍ ചുമന്ന്‌

10 comments:

  1. nannayittundu......enthu ezhuthanamennariyilla..still..vakkualkkellam..kinarinte azham..vakku pottiyathu kondu ethi nokkan oru bayam..enganum athil veenu poyalo....swasam muttiyulla pidachilil...arokkeyo vilichu parayunnathu njan kettirunnu..."maranathinu kayppu rasamano ennu...

    ishtapettu....mattoru nerippodinayi,,kathirikkunnu...pesaha varvan vaikillennariyam....karanam..namukkellam..mulkkeredam aniyendathilleee...

    ReplyDelete
  2. നന്നായിരിക്കുന്നു ഈ വരികള്.

    ReplyDelete
  3. ഈ ദിനത്തിനറുതിയില്‍
    ഒരരിപ്രാവും തളിരിലക്കൊത്തി
    പറന്നെത്തിയില്ലയിതുവരേയും
    എത്തും
    അമ്പെല്ലാം പൊഴിച്ച്‌
    തളിരിലകളാല്‍ പുതഞ്ഞ്‌
    ഉറുമ്പുകളാല്‍ ചുമന്ന്‌
    കൊള്ളാം

    ReplyDelete
  4. മൃഗത്തോലണിഞ്ഞവരുടെ
    കുളമ്പടികളാണ്‌...
    ...വരികളിലെല്ലാം ഒളിപ്പിച്ചു വച്ചിരിക്കുന്ന അധികവായന..
    ഇഷ്ടപ്പെട്ടു.

    ReplyDelete
  5. മരണത്തിന്റെ കാലൊച്ച ?!!

    ReplyDelete
  6. മൃഗത്തോലണിഞ്ഞവരുടെ
    കുളമ്പടികളാണ്‌...

    sathyam aanu ee vaakkukal....

    nice one yaar.

    ReplyDelete