എന്റെ അപ്പച്ചൻ ഒരു 'കൂലിപണി'ക്കാരനാണ്.കിണർ കുഴിക്കലും അതിനുള്ളിൽ ഓട് കെട്ടി കൊടുക്കലുമാണ് പ്രധാന ജോലി ( മണ്ണിന് ഉറപ്പിലാത്ത ഇടകളിൽ കോണ്ക്രീറ്റ് റിങ്ങ്സ് ഉറപ്പിക്കുകയാണ് ചെയ്യാറുള്ളത് ) വളരെ പെർഫെക്റ്റ് ആയാണ് അപ്പച്ചൻ ഈ 'പണി' ചെയ്യാറുള്ളത് .അത് കൊണ്ട് തന്നെ അപ്പച്ചന് വേനൽ കാലമായാൽ നാട്ടിലും പുറത്തും ധാരാളം 'പണി'കിട്ടും.മഴക്കാലം 'പണി'ക്കല്പ്പം ബുദ്ധിമുട്ടാണ് എന്നാലും കുഴപ്പമില്ല.ശരിക്കും പറഞ്ഞാൽ വെള്ളം ചോദിക്കവന് ഉറവ കാട്ടികൊടുക്കുന്നു.വെള്ളം കുടിച്ചാൽ പിന്നെയും ദാഹിക്കും....അങ്ങനെ ദാഹിക്കുന്നവന് ഉറവ കാണിച്ചു കൊടുക്കണം,പിന്നെ ദാഹം ഇല്ലാതാകും.അത്തരം ഉറവകൾ അപ്പച്ചനാണ് കാണിച്ചു കൊടുക്കുന്നത്.
സുഹൃത്തുക്കളെ ,
ഒരു പെർഫെക്റ്റ് 'പണി'കാരനായ അപ്പച്ചനും അത് പോലുള്ളവർക്കും 'പത്മ പുരസ്കാര'ങ്ങൾ കിട്ടുമോ ? ഇങ്ങനെ സാധാരണകാർക്ക് ഒരു ഉപകാരവും ഇല്ലാത്തത് എന്തിനാ .....? ഭാരതത്തിൽ സാധാരണകാരിൽ സാധാരണകാരാണ് കൂടുതൽ ....ആരെയും കുറ്റപെടുത്താൻ വേണ്ടിയല്ല;ഓർമപ്പെടുത്താൻ വേണ്ടിയാണ് ഈ കുറിപ്പ് ...തെറ്റ് പറ്റിയെങ്കിൽ ക്ഷമിക്കണം.