അമീബ

കൈ
താളമിട്ട്‌ കൃഷ്‌ണന്‍
തുറന്ന്‌ ബുദ്ധന്‍
തറച്ചുവച്ച്‌ ക്രിസ്‌തു
കഴുകി രാജാവ്‌
വിരലടര്‍ത്തി ശിഷ്യന്‍

കൈ
കൂപ്പിപിടിച്ച്‌ ഭക്‌തന്‍
വീശിയെറിഞ്ഞ്‌ അഭ്യാസി
ചുരുട്ടിയെറിഞ്ഞ്‌ വിപ്ലവകാരി
കൂട്ടിത്തിരുമി പണ്‌ഡിതന്‍
വയറ്റത്തടിച്ച്‌ പട്ടിണി
കോര്‍ത്തുരുമി പ്രണയം

ഇങ്ങനെ
ആരുവേണമെങ്കിലും
ആകാം

കൈ വെള്ളയില്‍
പുറംതോട്‌ പൊട്ടാന്‍
ഉള്ളില്‍ പിടയുന്ന
ഈ പ്യൂപ്പ
ഞാനെന്തുചെയ്യണം ?

കരിങ്കണന്‍
കോലംകെട്ടി
എത്രനേരം
പകല്‍
ചോര്‍ന്നൊലിക്കുന്ന
ഈ ആകാശത്തിനു
താഴെ ?

സ്‌ഥിതി വിവരം

കടലുകാണാന്‍ പോയ ദിനം
കൈവെള്ളക്കാട്ടിലൊളിപ്പിച്ച
മഞ്ചാടിക്കുരുവിലെ
കരിഞ്ഞ കറുപ്പന്‍ക്കരയെ
അവള്‍ പ്രണയിച്ചു

കാലമായപ്പോള്‍
മഞ്ചാടീലെ ചോപ്പോളം
മുഴുപ്പുള്ള
കടലിനെയവള്‍
ഉടലുക്കീറി പെറ്റിട്ടു

കൈത്തട്ടി മറിഞ്ഞ
മഞ്ചാടി തിരകളായിരുന്നു
അവളുടെ നീലിച്ച
ഉടല്‍ത്തട്ടില്‍ മുഴുവനെന്ന്‌
നാടുനീളെ ഏറ്റുപറച്ചിലുകള്‍

കുടുക്കമോളെ പറ്റി മാധ്യമം പത്രം പറഞത് ...


നന്ദി മാധ്യമം,വി കെ അബ്ദു .
-കുടുക്കമോള്‍-