ചിരി വരകൾ...ഇത്തിരിയോളം ചിന്തയും...ഹ..ഹ

പ്രമോദ് രാമൻ 
വാർത്താ കഥയിലെ നിത്യഹരിത വിസ്മയം

ഡെൻസിൽ ആന്റണി 
മുടിഞ്ഞ ക്ഷമയുടെ ആശാൻ 

അയ്യപ്പദാസ് 
മികച്ച നേതൃത്വം ചടുലമായ അവതരണവും

ഗോപാലൻ മനോജ്‌ 
ഹാട്രിക്കും കടന്നു..,
മറിമായത്തിനുള്ള സംസ്ഥാന പുരസ്ക്കാര പെരുമ.

വിനോദ് വിക്രം
ദൃശ്യങ്ങളിൽ പുതുമയും പൂർണതയും

എന്റെ ഒരു കവിത
ചരിത്രം:-
എന്തു പറയണം 
ആദ്യമെന്നോർത്ത്
മടിച്ചും മുറിച്ചും പറഞ്ഞ്
മറിച്ചും മാറ്റിയും പറഞ്ഞ്
മറന്നെന്നപോലെ
എല്ലാം ആദ്യം പറഞ്ഞ്
സർ,
ഞാനിങ്ങനെയാണ്
ഒരു വിക്കനായത്
ജന്മനാൽ എനിക്കൊരു
പന്തിക്കേടും ഇല്ലായിരുന്നു .
''കളകൾ ഉണ്ടായതുകൊണ്ടാണ്...
നിങ്ങൾ വിളകളെ തിരിച്ചറിഞ്ഞത് ''എന്ന് എല്ലാവരും പറയും.
എന്നാൽ അങ്ങനെയല്ലെന്നു തോന്നുന്നു. 
കളയേയും വിളയേയും കുറിച്ച് ഞാൻ മനസിലാക്കിയത് പറയാം.
നെല്ല് വിളയുന്ന പാടത്ത് ഗോതമ്പ് കളയാണ്.
ഗോതമ്പ് കതിരിടുന്നിടത്ത് നെല്ല് കളയാണ്.
നെല്ലും ഗോതമ്പും ഭക്ഷണത്തിന് ഉപകാരപ്പെടും എന്ന് തിരിച്ചറിയപ്പെടുമ്പോൾ...
കളയും വിളയും ഒന്നും ഇല്ലെന്ന് ..
എല്ലാം വിളകൾ... വിളഞ്ഞവിത്തുകൾ

മാനും മുയലും

ഈ ദൈവത്തിന്റെ ഒരു കാര്യം ..ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല,അല്ലെങ്കിൽ
ഒരു മുള്ളൻ പന്നിയെ നോക്കൂ ...അത് മുള്ളുകൊണ്ട് ശത്രുക്കളെ തോല്പ്പിക്കും.
ഇനി ആമയെ നോക്കൂ... അത് പുറത്തോട് കൊണ്ട് ശത്രുവിനെ ജയിക്കും 
ഓന്തിനെ നോക്കൂ... അത് നിറവ്യത്യാസം കൊണ്ട് തന്നെത്തന്നെ ശത്രുവിൽ നിന്നും മറച്ചു പിടിക്കും ....
എട്ടുകാലി, തേൾ, പഴുതാര, ഉറുമ്പ്, തേരട്ട, കണവ,.. തുടങ്ങി എല്ലാ ജീവികൾക്കും കുത്തിയോ കടിച്ചോ പേടിപ്പിച്ചോ ഒക്കെ സ്വയം രക്ഷപ്പെടാൻ പടച്ചോൻ കഴിവ് കൊടുതിടുണ്ട്.
പക്ഷെ മുയലിനും മാനിനും സ്വയരക്ഷക്ക് എന്ത് കഴിവാണ് ദൈവം തമ്പുരാൻ കൊടുതിടുള്ളത് ? വലിയ ഓട്ടക്കരാണ് എന്ന് പറയാം. പക്ഷെ പുലി വർഗത്തിൽപ്പെട്ട 'പുലികൾക്കെല്ലാം' ഇവയെക്കാൾ വേഗതയുണ്ട്. ഇനി വേഗതയുണ്ടെങ്കിലും പുലികൾ സസ്യഭുക്കുകൾ ആയാലും മതിയായിരുന്നു പക്ഷെ ഈ പുലികുട്ടികളൊന്നും അതും അല്ല .അത് കൊണ്ട് മാനിന്റെയും മുയലിന്റെയും കാര്യം സ്വാഹ :
ഇനി മാൻ ഒന്ന് ഒളിച്ചിരിക്കാൻ ശ്രമിച്ചാലും അതിനെ പിടിക്കും .എങ്ങനെയാണന്നോ ...അതിന്റെ ശരീരത്തിൽ നിന്നും അതിന്‌ പോലും അറിയാതെ പുറപ്പെടുന്ന മണം.....കസ്തൂരിഗന്ധം. മുയലിന് നല്ല തൂവെള്ളനിറവും...പോരെ പൂരം !!!
മനുഷ്യനും ഈ മാനിനേയും മുയലിനെയും പോലെയാണ്.ശത്രു വന്നാൽ ഒന്നും ചെയാനില്ല. പക്ഷെ ബുദ്ധിയുണ്ട് .അതുകൊണ്ട് ആന വരുമ്പോൾ വളഞ്ഞു പുളഞ്ഞു ഓടും...കരടി വന്നാൽ ചത്ത പോലെ കിടക്കും. പക്ഷെ അവയ്ക്ക് ആ ബുദ്ധിയില്ലല്ലോ .....
ദൈവം തമ്പുരാന് പിണഞ്ഞ അബദ്ധമാണോ മുയലും മാനും പിന്നെ ആദിവാസികളും !!!?
ഈ ആദിവാസികളെ കൂടെ നമ്മൾ ചേർത്ത് പിടിക്കണ്ടേ ...മഴയാണ് വരുന്നത് ..അവരുടെ കുടികൾ, കുട്ടികൾ, ഭക്ഷണം....അവർക്ക് വന്നതും ഇനിയും വരാൻ ഇടയുള്ളതുമായ രോഗങ്ങൾ,.....എനിക്ക് ഈ കുറിപ്പ് അവസാനിപ്പിക്കാൻ പറ്റുന്നില്ല... ഇനി ചേർകേണ്ടത് നിങ്ങളാണ്. നന്ദി ഇതുവരെ എന്നെ കേട്ടതിന്.

പത്മ പുരസ്കാരങ്ങൾ - ഒരു ചെറിയ ചിന്ത

എന്റെ അപ്പച്ചൻ ഒരു 'കൂലിപണി'ക്കാരനാണ്.കിണർ കുഴിക്കലും അതിനുള്ളിൽ ഓട് കെട്ടി കൊടുക്കലുമാണ് പ്രധാന ജോലി ( മണ്ണിന് ഉറപ്പിലാത്ത ഇടകളിൽ കോണ്‍ക്രീറ്റ് റിങ്ങ്സ് ഉറപ്പിക്കുകയാണ് ചെയ്യാറുള്ളത് ) വളരെ പെർഫെക്റ്റ്‌ ആയാണ് അപ്പച്ചൻ ഈ 'പണി' ചെയ്യാറുള്ളത് .അത് കൊണ്ട് തന്നെ അപ്പച്ചന് വേനൽ കാലമായാൽ നാട്ടിലും പുറത്തും ധാരാളം 'പണി'കിട്ടും.മഴക്കാലം 'പണി'ക്കല്പ്പം ബുദ്ധിമുട്ടാണ് എന്നാലും കുഴപ്പമില്ല.ശരിക്കും പറഞ്ഞാൽ വെള്ളം ചോദിക്കവന് ഉറവ കാട്ടികൊടുക്കുന്നു.വെള്ളം കുടിച്ചാൽ പിന്നെയും ദാഹിക്കും....അങ്ങനെ ദാഹിക്കുന്നവന് ഉറവ കാണിച്ചു കൊടുക്കണം,പിന്നെ ദാഹം ഇല്ലാതാകും.അത്തരം ഉറവകൾ അപ്പച്ചനാണ് കാണിച്ചു കൊടുക്കുന്നത്.
സുഹൃത്തുക്കളെ ,
ഒരു പെർഫെക്റ്റ്‌ 'പണി'കാരനായ അപ്പച്ചനും അത് പോലുള്ളവർക്കും 'പത്മ പുരസ്കാര'ങ്ങൾ കിട്ടുമോ ? ഇങ്ങനെ സാധാരണകാർക്ക് ഒരു ഉപകാരവും ഇല്ലാത്തത്‌ എന്തിനാ .....? ഭാരതത്തിൽ സാധാരണകാരിൽ സാധാരണകാരാണ് കൂടുതൽ ....ആരെയും കുറ്റപെടുത്താൻ വേണ്ടിയല്ല;ഓർമപ്പെടുത്താൻ വേണ്ടിയാണ് ഈ കുറിപ്പ് ...തെറ്റ് പറ്റിയെങ്കിൽ ക്ഷമിക്കണം.

പേരില്ലാകവിത

മരം കൊത്തിയോട്
നമ്മുക്ക്  അസൂയ തോന്നും
നമ്മൾ എത്ര മോഹിപ്പിച്ചിട്ടും
പൂക്കാത്ത ആ മരത്തെ
കൊക്കരുമി
കൊത്തി പറിച്ച് 
ഇങ്ങനെ
പ്രണയിക്കുന്നത് കണ്ട്
കര്‍ക്കിടകo:- (കവിത)

മഴവെള്ളം 

തലയില്‍ കെട്ടിക്കിടന്നാണത്രേ 
മുടികളെല്ലാം കറുത്തത്.

കെട്ടിക്കിടന്ന വെള്ളം 

കണ്ണിലൂടെ ഊര്‍ന്നിറങ്ങുമ്പോഴാണത്രേ
മുടികള്‍ വെളുക്കാന്‍ തുടങ്ങുന്നത്