മഴ

മഴ
മടിയന്റെ കണ്ണീരും
വിശക്കുന്നവന്റെ പട്ടിണിയുമാണ്‌.
മണ്ണില്ലാത്തവന്റെ കുഴിമാടവും
കൂട്ടം പിരിഞ്ഞവന്റെ
സഹചാരിയുമാണ്‌.

- കുട്ടൂക്കാരന്‍* -

മഴ
ഒരു വിഷമഭുജമാണ്‌.
ചീറിയടുത്ത്‌,
തോറ്റ്‌ തൊപ്പിയിട്ട്‌
കരഞ്ഞുമടങ്ങുന്ന കടലാണതിന്റെ
തുടക്കവും ഒടുക്കവും
ആദ്യവും അന്തവും നഷ്ടമായ
എന്റെ കൈയിലെ വളമാതിരി.

- അവള്‍ -

മഴ
വെയിലേറ്റു
നരച്ച വിരസതയാണ്‌.
വേനലിന്റെ നുരയും പതയുമാണ്‌.
മുതുക്കരുടെ കഷ്ടങ്ങള്‍
നിറഞ്ഞ പിറുപിറുക്കലാണ്‌.

- അമ്മ -

മഴ
മാനത്തിന്‌
ചിരുപൊട്ടുമ്പോള്‍
കൊലുസിന്‍ കിലുക്കത്തില്‍
തെറിച്ച കൊച്ചുനക്ഷത്രതുണ്ടുകളാണ്‌.

കടലാസുവഞ്ചിയില്‍ മഴ മുഴുവന്‍
ഞാന്‍ തുഴഞ്ഞ്‌ സഞ്ചരിച്ചിട്ടുണ്ട്‌
എന്റെ കടലാസുവിമാനങ്ങള്‍
മഴയില്‍ തണുത്തു വിറങ്ങലിച്ച്‌ മരിച്ചിട്ടുണ്ട്‌.
എന്നാലും മഴേടെ കഥപറഞ്ഞുള്ള-
കൂനികൂടി നടപ്പ്‌
എനിക്ക്‌ ഇഷ്ടമാണ്‌.

കണ്ണില്‍
മഴയുടെ നിറപെയ്‌ത്തുകള്‍
പിന്നീടായിരുന്നു
അവ്യക്തമായ
രൂപങ്‌ളില്‍ അപ്പോഴും
മഴ താളംപിടിച്ചുകൊണ്ടിരിക്കും;
ഒന്നും അറിയാത്തപ്പോലെ.

13 comments:

  1. മഴ മഴ മഴ മഴ....
    മഴ വന്നാല്‍ വീട്ടില്‍ പോടാ

    ഇതു മാത്രമാണു ഞാന്‍ കേട്ടിട്ടുള്ള മഴ കവിത.

    ഇത്രയും കവിതകള്‍ അറിയാവുന്ന വാവച്ചി ഒരു ജീനിയസ്സാ...

    പഴമ്പുരാണംസ്‌.
    www.pazhamburanams.blogspot.com

    ReplyDelete
  2. ഒറ്റപ്പെടലിന്റെ വേദനയില്‍
    ബെന്‍ജ്ചിലിരുന്നു ഞാന്‍ ചിണുങ്ങുമ്പൊള്‍
    എനിക്കു കൂട്ടായി കണ്ണീരൊഴുക്കുന്നവള്‍...

    ReplyDelete
  3. Maza etraikke virasathayanenne, eppoza manasillayahte..
    Its nice.keep posting

    ReplyDelete
  4. മഴ ഒരുപാടിഷ്ടമായി...ആശംസകള്‍...

    ReplyDelete
  5. ഹാവൂ .മനോഹരമായ
    മഴയുടെ മാസ്മരികത
    ഓരോ കാഴ്ച്ചപാടിലും വളരെ
    വ്യക്തം ....ദുഖവും മഴയും
    വെള്ളവും മഴയും ...ഇനിയും
    ഒത്തിരി ഈ തൂലികയില്‍
    നിന്നും ഉതിരട്ടെ ആശംസകള്‍...

    ReplyDelete
  6. ഈ മഴക്കവിതകൾ മഴ കണ്ട്കൊണ്ട് വായിയ്ക്കാനായത്........

    ReplyDelete
  7. മഴയെ മനുഷ്യജീവിതമാക്കിയപ്പോള്‍ പെയ്തവസാനിക്കാത്ത മനസ്സുകളുടെ ഗദ്ഗദങ്ങള്‍ വളരെ നന്നായി.ആശംസകള്‍

    ReplyDelete
  8. ഇന്നത്തെ ബ്ലോഗ് വായനയില്‍ അഞ്ചാമത്തെ മഴക്കവിത. നാട്ടില്‍ കാലവര്‍ഷം തുടങ്ങിയല്ലേ?

    ഇനി മഴയെപ്പറ്റി എന്റെ വീതം:-

    മഴ!!!ഇല്ലാത്തപ്പോള്‍ കൊതിക്കാനും കൂടുമ്പോള്‍ ശപിക്കാനും ഉള്ള ഒരു പ്രതിഭാസം, ഇപ്പോള്‍ ബ്ലോഗര്‍മാര്‍ക്ക് കവിതയെഴുതാനുള്ള ഒരു പ്രചോദനവിഷയവും. (E-മഴയില്‍ ഞാന്‍ നനഞ്ഞുകുളിച്ചുപനിച്ചുവിറച്ചു)

    ReplyDelete
  9. ഞങ്ങൾ പ്രവാസികൾ ഇപ്പോൾ ഇതുപോൽ ബൂലോഗത്തിലൂടെ മഴക്കാലം തൊട്ടറിയുന്നൂ...

    ReplyDelete
  10. 'മഴ' വികാരവിചാരങ്ങളുടെ നീർത്തുള്ളികൾ..

    ReplyDelete
  11. ചീറിയടുത്ത്‌,
    തോറ്റ്‌ തൊപ്പിയിട്ട്‌
    കരഞ്ഞുമടങ്ങുന്ന കടലാണതിന്റെ
    തുടക്കവും ഒടുക്കവും

    ReplyDelete
  12. മഴക്കു ഇത്രയും ഭാവങ്ങളോ?പലരൂപങ്ങളില്‍ പലര്‍ കാണുന്ന മഴ മനോഹരം കേട്ടൊ

    ReplyDelete
  13. eshtaayi..ee mazha kavitha

    ReplyDelete