അമ്മ
അലിഞ്ഞിറങ്ങുന്ന ആഴം.
ആളിക്കത്തി-
അമര്‍ന്നുപോകുമ്പോഴും
തേങ്ങിത്തേങ്ങി തെളിയാന്‍ ശ്രമിക്കുന്ന
പൊളംപൊന്തിയ മെഴുകുതിരി.
പൊടിഞ്ഞുകത്തുന്ന
നെരിപ്പോടായും
ഉലാത്തുന്ന വെളുമ്പി
നിലാവായും
ഉറഞ്ഞുത്തുള്ളുന്ന
ഉഷ്‌ണമായും
കീറിപ്പറിഞ്ഞ
മേഘങ്ങള്‍ക്കു താഴെ
തണലായും
ഋതുക്കളാകുന്നു
അമ്മ.
********************
പിന്നെപ്പിന്നെ
എന്നുമുതലാണ്
ഞാനെന്റെ
അമ്മയെ 'സ്‌നേഹാലയ'ത്തില്‍
ചെന്നു കാണാന്‍ തുടങ്ങിയത്.
Good work. Please start blogging in unicode. If you are not able to install mozhi or varamozhi you can use any one of these.
ReplyDelete1. Malayalam Online
2. Google transliteration
3. One India
കൊള്ളാം, നല്ല വരികള്‍!
ReplyDelete:)
its nice
ReplyDeleteകുടലെരിയുന്ന കടുത്ത വറുതിയിലും
ReplyDeleteഇട നെഞ്ചിലെ ഞരമ്പ് വലിച്ചു മുറുക്കി
നിണം പിഴിഞ്ഞ് നറുംമുലപ്പാലില്‍ നിന്നെ ഊട്ടിയവള്‍
കടുത്ത രോഗപീഡയിലും ആതുരാലായത്തിന്റെ
പടിവാതിലില്‍ കുനിഞ്ഞിരുന്നു,
ചുമച്ചും,
രക്തം തുപ്പിയും,
നിനക്കുവേണ്ടി കാവലിരുന്നവള്‍.
www.sunammi.blogspot.com
അമ്മ ദിനത്തിലെ ചിന്ത നന്നായിരിക്കുന്നു ..
ReplyDeleteഅവസാനത്തെ വരികള്‍ മനസ്സില്‍ തേങ്ങല്‍
തീര്‍ക്കുന്നു.. എന്ന് മുതല്‍ ആണ് നമ്മള്‍ സ്നേഹലയത്തില്‍
ചെന്ന് കണ്ടു തുടങ്ങിയത് ?..കാലത്തിന്റെ തികവിലോ അതോ
സ്വാര്‍ഥതയുടെ നിറവിലോ ?ആശംസകള്‍ ...
അർത്ഥത്തിലേക്ക് ആഴ്ന്നിറങ്ങുമ്പോൾ അമ്മ പിന്നെയും നിർവചനങ്ങളിലൊതുങ്ങാതാവുന്നു.. ഇന്നിൽ “അമ്മ”യെ വാക്കിലൊതുക്കാൻ ശ്രമിയ്കുമ്പൊഴും ആത്മാവുരുക്കി സ്നേഹവാത്സല്യങ്ങളാക്കി അമ്മയൂട്ടിയതല്ലാതൊന്നുമല്ല നമ്മളെന്ന് ഇടയ്കിടെ തിരിച്ചറിയുന്നുമുണ്ട് പലപ്പൊഴും.. നല്ല വരികളിൽ നന്നായി പറഞ്ഞു.. ആശംസകൾ..
ReplyDeletenannaayirikkunnu..
ReplyDeleteപിന്നെപ്പിന്നെ
ReplyDeleteഎന്നുമുതലാണ്
ഞാനെന്റെ
അമ്മയെ 'സ്‌നേഹാലയ'ത്തില്‍
ചെന്നു കാണാന്‍ തുടങ്ങിയത്.....?
പിന്നെപ്പിന്നെ സമ്പത്ത് കുന്നുകൂടിയപ്പോൾ പഴയതൊക്കെ പുറന്തള്ളുന്ന കൂട്ടത്തിൽ അമ്മയും.
മാതാവിന്റെ ഖബറടക്കം കഴിഞ്ഞു പിരിയുന്ന സഹോദരങ്ങളുടെ ദുഖം അണപൊട്ടി.“വൃദ്ധ സദനത്തിലായിരുന്നു നമ്മുടെ മാതാവെങ്കിലും ഒരു കുറവും നമ്മൾ വരുത്തിയിട്ടില്ലല്ലൊ. കുഴി കുറച്ചു കൂടി വലുതാക്കുവാൻ കുഴിവെട്ടുകാരനും, പ്രാർത്ഥനയുടെ നീളം കൂട്ടാനും വേണ്ടി ഞാൻ കുറച്ചു കൂടി കാശു മുടക്കി. നമ്മളെക്കൊണ്ടു ഇതൊക്കെയല്ലെ പറ്റൂ” ...
ReplyDeleteഅമ്മമനസ്സ്....തങ്കമനസ്സ്
ReplyDeleteതുടരുക ,ആശംസകള്‍ ..
ReplyDeleteഇന്നിന്റെ നിഴല്‍.
ReplyDeleteനന്ന്..വളരെ നന്ന് ഈ വരികൾ.
ReplyDeleteചില പ്രയോഗങ്ങൾ ഏച്ചുകെട്ടലായി അനുഭവപെടുന്നു (എനിക്കു മാത്രം)!!
ReplyDelete>>പൊളംപൊന്തിയ മെഴുകുതിരി.<<
>>മേഘങ്ങള്‍ക്കു താഴെ
തണലായും
ഋതുക്കളാകുന്നു<<