ഒറ്റയാന്‍

മുടിഞ്ഞ
മഴയുടെ മടിയില്‍,
നനഞ്ഞു തൂങ്ങിയൊരു
ഗുഡ്‌ മോണിങ്ങ്‌ കൊടുത്ത്‌
അവരെ മുഴുവന്‍
ഒറ്റയടിക്ക്‌ ഞാന്‍ ഒഴിവാക്കി.

കത്തുന്ന
പകലിന്റെ പാതിയില്‍,
ചാരം തൂളിയ
സോറി പറഞ്ഞ്‌
എനിക്കു മുമ്പിലെ
അധികാരികളെ മുഴുവന്‍
ഞാന്‍ പാട്ടിലാക്കി.

110 കെ.വി. ചിരിയുടെ
താങ്ക്‌സും കത്തിച്ച്‌
മുഴുവന്‍ ആനുകൂല്യങ്ങളിലും
വെളളപൂശി,
അവയെ മുഴുവന്‍ ഞാന്‍
കൈകിലാക്കി.

മുഷിഞ്ഞുനാറിയ
ദിനത്തിനറുതിയില്‍
പാതിമുറിയാറായ
ഒരു ഗുഡ്‌നൈറ്റും
കൊടുത്ത്‌
എന്നെതന്നെ ഞാന്‍
ഒഴിവാക്കി.

2 comments:

  1. മഴയൊന്നും ഇല്ലാതെ എങ്ങിനെയാണ് കുടുക്കമോളെ മടിയും പിടിച്ചിരിക്കുന്നത്. പിടിപ്പത് പണിയുണ്ട്.

    ReplyDelete
  2. ‘മുടിഞ്ഞ മഴ’എന്നെഴുതാന്‍ തോന്നുന്നത്,മഴയുടെ വിലയറിയാത്തു കൊണ്ടാണ്...ഒരിത്തിരി നേരത്തേക്കുള്ള
    ബുദ്ധിമുട്ടു മാറ്റിനിര്‍ത്തിയാല്‍,ജീവന്റെ ശ്വാസം പോലെയുള്ള ഒന്നാണ് മഴ.കവിതയുടെ വരികള്‍ നന്നായിട്ടുണ്ട്...ഴയെ അവിടെ വേണ്ടെങ്കില്‍,ഇങ്ങോട്ടു പറഞ്ഞുവിട്ടേക്കു വേഴമ്പലായി മഴനോക്കി ജീവിക്കുന്ന ഒരു പറ്റം ആള്‍ക്കാരുണ്ട് ഈ ഗള്‍ഫില്‍....

    ReplyDelete