ആദ്യ റിപ്പോര്‍ട്ട്
തീരദേശ ക്യാമ്പില്‍ നിന്ന്.
''പെട്ടെന്ന്
കാറ്റും കടലും നുരയിട്ട്
പതഞ്ഞുപൊന്തി
ഉള്ളിലെന്തോ
ചൊരിച്ചിലുള്ള മാതിരി
കണ്ണീരിലെ ഉപ്പു പോലും
കടല് തിരിച്ചെടുത്തു.
എല്ലാം മറിച്ചിട്ട് കാറ്റും.''
കണ്ണായകണ്ണെല്ലാം നിറഞ്ഞു.
രണ്ടാം റിപ്പോര്‍ട്ട്
മലയോര ക്യാമ്പില്‍ നിന്ന്.
''കഷ്ടകര്‍ക്കിടകത്തില്‍
തടംതിങ്ങി വന്ന പുഴ
എല്ലാം നികത്തി നീണ്ടു വളര്‍ന്നു
പറിച്ചു നട്ടതും
മുറിച്ചു കുത്തിയതും
നട്ടു നനച്ചതും
ഒന്നും തണല്‍ തരാന്‍
വലുപ്പത്തില്‍ വളര്‍ന്നില്ല.
കുറച്ചധികം ചത്തൊലിച്ചുപോയി.''
കഷ്ടചുളിവുകള്‍ വീണോര്‍
മൂന്നാം റിപ്പോര്‍ട്ട്
നഗരമധ്യത്തില്‍ നിന്ന്.
നഗരപറ്റങ്ങളിലൊരിടത്ത്
ഒരു പഴയ സ്‌കൂട്ടര്‍ ചാരിവച്ച്
മുടിയനായ ഒരു ചാവേര്‍.
എല്ലാം കൃത്യമായി സംഭവിച്ചു.
പിന്നെ
ഫയര്‍ഫോഴ്‌സ് എഞ്ചിനുകളുടെ
തീ ചീറ്റുന്ന വെളിച്ചവും
നിറുത്താത്ത അലര്‍ച്ചയുമായിരുന്നു.
ആര്‍പ്പും ആരവങ്ങളും
നിലവിളിയും കണ്ണീരും കൂടിക്കലര്‍ന്നൊ-
രവിയല്‍ പാകത്തിലൊരു നഗരം
പാതിവെന്ത ശഴങ്ങള്‍ ഉണങ്ങാനിട്ട്
കാവലിരിക്കുന്നു.
റിപ്പോര്‍ട്ടുകള്‍ക്കവസാനം
ന്യൂസ് റീഡര്‍ എല്ലാം ക്രോഡീകരിച്ചു.
''കാറ്റും കടലും ശാന്തമാകുന്നില്ലല്ലോ?*
ദൈവമെന്ത്യേ?**
കുന്തുകാലില്‍ അനുചരര്‍ക്ക്
മീന്‍ ചുട്ടെടുക്കാന്‍
ശവപൊങ്ങുകെട്ടി
ചൂണ്ടയിട്ടിരിപ്പാണോ?''
പിന്നീട്
പ്രേക്ഷകന്റെ ഊഴമായിരുന്നു
അവന്‍
നാവനക്കാനാവാതെ
കൊക്കുരുമ്മാതെ
തിപോലും ഓളം വയ്‌ക്കാതെ
കൊറ്റിക്കണക്കേ
തെളിഞ്ഞു കാണാന്‍ പാകത്തില്‍
ആ വാര്‍ത്തയിലേക്ക്
നോക്കിയിരുന്നു.
അപ്പോള്‍
വെപ്രാളപ്പെട്ട്
മനുഷ്യനുവേണ്ടി ഓടിനടക്കുന്ന
ദൈവത്തിന്റെ ഛായ
കണ്‍പ്പരപ്പില്‍ തെളിയാന്‍ തുടങ്ങി.
ബൈബിള്‍
* ലൂക്കാ 8:22
** യോഹ. 21
ടാബില്‍ ക്ലിക്ക് ചെയ്യാന്‍ എഴുതിയത് തന്നെ പെട്ടെന്ന് ആള്‍ക്കാര്‍ കാണില്ല..
ReplyDeleteഅത്ര ചെറുതാ
ലൈവ് ന്യൂസ് നന്നായിട്ടുണ്ട് .....
ആദ്യ കമന്റ് ഈ പാവതിന്റെത്.
ജീവിത്യത്തിന്റെ കടുത്ത യാതര്ത്യങ്ങളുടെ കാവ്യാവിഷ്കാരമാണ് ലൈവ് news
സ്കാന്‍ ചെയ്ത് പോസ്റ്റ് ഇടുന്നതിനു പകരം ടൈപ്പ് ചെയ്ത് പോസ്റ്റുന്നതാണ് നല്ലത്
ReplyDeleteഈ കുഞ്ഞു തലയില്‍ ഇത്രേം ഭാരിച്ച പ്രശ്നങ്ങളോ....?
ReplyDeleteകുടുക്ക മോളുടെ വല്യ വര്‍ത്താനങ്ങള്‍ ചേട്ടന് നല്ല ഇഷ്ട്ടാണ്ട്ടോ....!
മനോഹരമായിട്ടുണ്ട്.. വിശേഷിച്ചും ആ ചോദ്യം.. ദൈവമെന്ത്യെ എന്ന്.. ഞാന്‍ എത്ര
ReplyDeleteചോദിക്കണം എന്ന് കരുതിയതാ... :)