നിഴല്‍
നാട്യശാസ്‌ത്ര ഉപജ്ഞാതാവ്.
രസനീരസങ്ങള്‍ക്കിടയിലെ
ട്രപ്പീസ് കളിക്കാരന്‍.
നിഴല്‍
ഭൂതവര്‍ത്തമാനങ്ങള്‍
തിളക്കുന്ന കരിപ്പിടിച്ച മണ്‍ചട്ടി.
വഴുതിവീണിടം
തെളിയാതിരിക്കാന്‍
തണല്‍വീണുകിടന്ന
ചെമ്മണ്‍പാതകള്‍ മുഴുവന്‍
നിഴല്‍ പൂശി കറുപ്പിച്ചു.
തൂവിപ്പോയ നിഴലുകള്‍
ചേരാതിരിക്കുമിടങ്ങളാണ്
ചന്ദ്രനും നക്ഷത്രപൊട്ടുകളും.
നിഴലുകളൊന്നും
നരച്ചുവെളുക്കാത്തത്
അതിലൊരു തുള്ളിപോലും
വെളിച്ചം കേറാത്തതുകൊണ്ട്.
നിഴല്‍
പകല്‍ചിതയില്‍
നൃത്തംവയ്‌ക്കുന്ന
കരിഞ്ഞ ശരീരം.
നിഴല്‍
പ്രകാശം
ഒലിച്ചുപോയ
നീ തന്നെ.
ഞാനറിയുന്നുണ്ട്
എന്റെ നിഴല്‍
വിഴുപ്പുകളുടെ ഭാണ്ഡം
അതിലെന്റെ മുദ്രകള്‍
തെളിയുന്നുണ്ട്.
Dear kudukka,
ReplyDeleteyour blog is being listed with www.keralainside.net.When listing your next new blog please visit the site and follow the instructions..thank You..
shery
നിഴലിന് ഇതൊക്കെ അറിയാമോ...
ReplyDeleteനിഴലിന്
ReplyDeleteപലപ്പോഴും
പലതും
പറയുവാനുണ്ടെന്ന്
തോന്നലുണ്ടാവാറുണ്ട്..
പ്രതിരൂപത്തെ
വ്യാഖ്യാനിക്കുന്ന
രീതിയിലും..
പലപ്പോഴും
വൈവിധ്യങ്ങള്‍
ഉണ്ടാവുന്നു.. നാമറിയാതെ തന്നെ...
നല്ലസൃഷ്ടികള്‍ ഞങ്ങള്‍ക്കും തരുമൊ?
ReplyDeleteസന്ദര്‍ശിക്കുക
www.akberbooks.blogspot.com
akberbooks@gmail.com