അടുക്കള

അമ്മയ്‌ക്ക്‌,
ചൂരെല്ലാം
പിടിച്ചടുക്കി സൂക്ഷിക്കുന്ന
ഒരു കൊതിയന്‍
വാലാട്ടിപ്പട്ടി

അപ്പന്‌,
ഉടലിലെ
ഉറകെടാത്ത
ഉപ്പുകളം

അനിയത്തിയ്‌ക്ക്‌,
നുണവര്‍ണ്ണ
കടലാസുകൂടുകള്‍ നിറഞ്ഞ
പൊട്ടിയ്‌ക്കാന്‍ ആളിലാത്ത
പഴയ ഒരു തപാല്‍പ്പെട്ടി

അനിയന്‍കുട്ടന്‌,
നനഞ്ഞു
മുറിഞ്ഞതൊക്കെ
മുറികൂട്ടുന്ന
വക്കുണങ്ങാത്ത
കഞ്ഞിപ്പശപാത്രം

അവള്‍ക്ക്‌,
ഉറഞ്ഞുകൂടാനും
ഉലഞ്ഞുപോകാനും
ഒരു ഉറവ

എനിക്ക്‌,
ഉച്ഛ്വാസ നിശ്വസ-
ങ്ങള്‍ക്കിടയിലെ
ഒറ്റവറ്റ്‌

23 comments:

  1. നല്ല കാഴചകള്‍ ..
    നോട്ടം എങ്ങനെയും
    ആവാം എല്ലാവര്ക്കും
    ഓരോ ആവശ്യങ്ങള്‍ ‍ ...
    നന്നായിട്ടുണ്ട് ..
    അഭിനദ്നങ്ങള്‍ ..

    ReplyDelete
  2. കൊള്ളാം കേട്ടോ. വായിച്ചു. കുറെ പഴയ പോസ്റ്റുകളും വായിച്ചു. തുടരുക. കാണാം.

    ReplyDelete
  3. hahahaha kollam, enthu koppanu ithu enikonnum manasilayilla

    ReplyDelete
  4. വന്നു വിശദമായി പിന്നീട് വരാം

    ReplyDelete
  5. അടുക്കളക്ക് ഈ ഒറ്റവാക്കുമായി എന്ത് ബന്ധം...?

    ReplyDelete
  6. കൊള്ളാം നല്ല കവിത...പക്ഷെ അമ്മയുടെ കാര്യത്തില്‍ പറഞ്ഞ രീതിയില്‍ വിയോജിപ്പുണ്ട്...ആശംസകള്‍..

    ReplyDelete
  7. നല്ല വരികള്‍.. അഭിനന്ദനങ്ങള്‍..

    ReplyDelete
  8. ഞാനെനിക്കാരാണാവോ??...എന്നകണ്ടെത്തലിലൂടെയാണ്‌ കടന്നുപോകുന്നതെങ്കിൽ!!.....
    അടുക്കളക്കൊരു കാരണം കണ്ടുപിടിക്കേണ്ടിയിരിക്കുന്നു....എന്റെ വായനയുടെ പരിമിതിയായി കണ്ടാൽ മതി...
    ഭാവുകങ്ങൾ.

    ReplyDelete
  9. എല്ലാര്‍ക്കും എല്ലാരും...

    ReplyDelete
  10. ഓരോരുത്തർക്കുമോരോ ചിറ്റായ്മകൾ.
    രസിച്ചു കേട്ടോ..

    ReplyDelete
  11. തുടരുക.... അനുവേലം

    ReplyDelete
  12. കവിത നന്നായിട്ടുണ്ട്.അഭിനന്ദനങ്ങള്‍

    ReplyDelete
  13. ആശംസകള്‍...............അഭിനന്ദനങ്ങള്‍...

    ReplyDelete
  14. പലര്‍ക്കും പല വിധം.. കവിത ഇഷ്ടമായി...

    ReplyDelete
  15. അടുക്കളയും അനിയത്തിയും ശരിയായോ?
    ഇല്ലെന്ന് വായന.. :)

    അന്തരാര്‍ത്ഥമുണ്ടെങ്കില്‍ കവിത മനസ്സിലായില്ല.
    അല്ലെങ്കില്‍ കവിത പാതി മനസ്സിലയിട്ടുണ്ട്, അത്രത്തോളം ഇഷ്ടമാവൂക്കേം ചെയ്തു.

    ReplyDelete
  16. comment approval ന്‍റ്റെ ഒക്കെ കാര്യമുണ്ടോ?

    ReplyDelete
  17. കവിത ജീവിതത്തെ ധ്വനിപ്പിക്കുന്നു. കൊള്ളാം.

    ReplyDelete
  18. Enthokkayayirunnu Enikku Adukkala

    ReplyDelete