1 പ്രണയം
ആകാശവെണ്മ
അണപൊട്ടിയൊലിക്കുന്ന
ഭൂമിക്കിണറില്‍ നിറയെ
സ്‌മാരകങ്ങള്‍
അവയില്‍ ചാരിനിന്നും
വാറ്റിക്കുടിച്ചും നമ്മള്‍
നമുക്കരികെ
നിറക്കൂത്തില്‍ പൊടിഞ്ഞു
പൊന്തുന്ന കുമിളകള്‍
2 വിവാഹം
കര്‍ക്കിടകകൈവരമ്പില്‍
വിക്കിയും വഴുതിയും ഞാന്‍
പതഞ്ഞും പാറിയും നീ
നമ്മള്‍
ശബ്‌ദങ്ങളായി
അകലങ്ങളായി
ഉഷ്‌ണമറയ്‌ക്കുള്ളില്‍ നീളന്‍
നിഴലുകളായി
ഓര്‍മ്മയുടെ കൂനയില്‍
അഴുകാത്ത വിഴുപ്പുകളായി
3 വിരഹം
ഇപ്പോള്‍
എനിക്കുള്ളില്‍
വാല്‌മുറിച്ച് വാക്കുപായുന്നു
ഉള്ളിലൊരു ഇഴപിന്നിയ കൂടാരം
വെന്തുനാറുന്നു.
മുതുകിലൊരു ചലകുരുവീര്‍ത്തു
പൊന്തുന്നു
മറക്കുന്നു ഞാന്‍
ഓര്‍ക്കാനൊരു സുഖത്തിന്
4 അന്ത്യം
ഇന്നും
ചുടുരുധിരമോന്തി-
യന്തിയില്‍
കിതച്ചെത്തും കിനാക്കള്‍ക്ക്
നിന്റെ വശ്യത
ശരിയാണ്
ജഡമായിരിക്കുന്നു ഞാനും
എന്റെ ശൂന്യാകാശങ്ങളും.
ഇല
ഇല
ഇഴപിന്നിയ
ഓര്‍മ്മകളുടെ
കുഞ്ഞുനൂലുകള്‍
ചേര്‍ന്നുണ്ടായത്
ഇല
സഞ്ചാരികള്‍ നടത്തിയ
അപഥയാത്രാരേഖകള്‍
കുടഞ്ഞിട്ട കൈപ്പുസ്‌തകം
ഇലയുടെ ഓരങ്ങളില്‍
കപ്പലിന്റെ നങ്കൂരം തട്ടിയ
വടുക്കള്‍.
ഇലയില്‍
എരിഞ്ഞുണങ്ങിയ
പുഴപ്പാടുകള്‍പ്പോലെ
ചത്ത് വിളറിയ ഞരമ്പുകള്‍
കൊഴിയുന്ന ഇല
ഭൂമിയുടെ
മുറിഞ്ഞുവീഴുന്ന
ഭൂപടത്തുണ്ട്
ഇല നിവര്‍ത്തികെട്ടിയ
തണല്‍യാത്രകളില്‍
ഇലവച്ചടച്ച
കളിക്കുഴികളെത്രയാണ്
വാരിക്കുന്തങ്ങള്‍ നിവര്‍ത്തിയ
ചതിക്കുഴികളായി
വളര്‍ന്നത്?
ഇലവച്ചുണ്ണാനിരുന്നപ്പോള്‍
നിറഞ്ഞകണ്‍പരപ്പില്‍
അവന്‍ തലയ്‌ക്കുമുകളില്‍
നിവര്‍ത്തിയ
പ്രണയയിലയുടെ
തണല്‍ കായുകയായിരുന്നു
അവള്‍
ഇത്രമേല്‍ ആയിട്ടും
ഞെട്ടറ്റുവീഴുന്ന
ഇലയില്‍
തിരിച്ചും മറിച്ചും
അവസാനം മുറിച്ചുനോക്കിയിട്ടും
കാണാത്തത്
അതിന്റെ പച്ചയാണ്.
ഇഴപിന്നിയ
ഓര്‍മ്മകളുടെ
കുഞ്ഞുനൂലുകള്‍
ചേര്‍ന്നുണ്ടായത്
ഇല
സഞ്ചാരികള്‍ നടത്തിയ
അപഥയാത്രാരേഖകള്‍
കുടഞ്ഞിട്ട കൈപ്പുസ്‌തകം
ഇലയുടെ ഓരങ്ങളില്‍
കപ്പലിന്റെ നങ്കൂരം തട്ടിയ
വടുക്കള്‍.
ഇലയില്‍
എരിഞ്ഞുണങ്ങിയ
പുഴപ്പാടുകള്‍പ്പോലെ
ചത്ത് വിളറിയ ഞരമ്പുകള്‍
കൊഴിയുന്ന ഇല
ഭൂമിയുടെ
മുറിഞ്ഞുവീഴുന്ന
ഭൂപടത്തുണ്ട്
ഇല നിവര്‍ത്തികെട്ടിയ
തണല്‍യാത്രകളില്‍
ഇലവച്ചടച്ച
കളിക്കുഴികളെത്രയാണ്
വാരിക്കുന്തങ്ങള്‍ നിവര്‍ത്തിയ
ചതിക്കുഴികളായി
വളര്‍ന്നത്?
ഇലവച്ചുണ്ണാനിരുന്നപ്പോള്‍
നിറഞ്ഞകണ്‍പരപ്പില്‍
അവന്‍ തലയ്‌ക്കുമുകളില്‍
നിവര്‍ത്തിയ
പ്രണയയിലയുടെ
തണല്‍ കായുകയായിരുന്നു
അവള്‍
ഇത്രമേല്‍ ആയിട്ടും
ഞെട്ടറ്റുവീഴുന്ന
ഇലയില്‍
തിരിച്ചും മറിച്ചും
അവസാനം മുറിച്ചുനോക്കിയിട്ടും
കാണാത്തത്
അതിന്റെ പച്ചയാണ്.
ജോതിക്ഷകുറിപ്പുകള്‍
.സ്ത്രി
ചിരിച്ചു ചിലക്കും ചിത.
.അമ്മ,
കടഞ്ഞും
നിണം പൊടിഞ്ഞും
ആശകള്‍ ഉറഞ്ഞുകൂടിയ
മുലകള്‍ ഉള്ളവള്‍.
ചിരിച്ചു ചിലക്കും ചിത.
.അമ്മ,
കടഞ്ഞും
നിണം പൊടിഞ്ഞും
ആശകള്‍ ഉറഞ്ഞുകൂടിയ
മുലകള്‍ ഉള്ളവള്‍.
നുണയന്‍
അണപൊട്ടിയൊലിക്കുന്ന
ആറ്റിലേക്ക്
വിലക്കപ്പെട്ടം ഫലം പേറുന്നൃ
മരത്തിന്റെ ഒരു കമ്പ്
ചാഞ്ഞു കിടപ്പുണ്ട്.
കാഴ്‌ചകളെല്ലാം
വി്‌ണ്ടുകീറിയ ഒരുവന്‍,
അലകളുടെ സമൃദ്ധി-
ഓളംതല്ലുന്ന
അതിനരികിലേക്ക്
വേച്ചുവേച്ചു നടന്നടുക്കുന്നു.
യാത്രയില്‍,
മുറിവേല്‌ക്കാതിരിക്കാന്‍
രാകി പഴഞ്ചനായ ഒരായുധവും
അയാള്‍
ധരിക്കാന്‍ ഇഷ്ടപ്പെടുന്നില്ല.
അയാളുടെ
ആകാശമുനമ്പിന്‍ തീരം
ഒറ്റ കപ്പലുകളും ചേക്കേറാതെ
ശൂന്യമായതുകൊണ്ടാണിങ്ങനെ-
സംഭവിക്കുന്നതെന്ന്
അയാള്‍ നുണപറയുന്നു.
സത്യത്തിലപ്പോള്‍
നങ്കൂര കൊളുത്തുകളുടെ
നിരന്തര ഏറുകൊണ്ട്
അയാള്‍ അരിപ്പ കണക്കേ
ചോര്‍ന്നൊലിക്കുകയായിരുന്നു.
ആറ്റിലേക്ക്
വിലക്കപ്പെട്ടം ഫലം പേറുന്നൃ
മരത്തിന്റെ ഒരു കമ്പ്
ചാഞ്ഞു കിടപ്പുണ്ട്.
കാഴ്‌ചകളെല്ലാം
വി്‌ണ്ടുകീറിയ ഒരുവന്‍,
അലകളുടെ സമൃദ്ധി-
ഓളംതല്ലുന്ന
അതിനരികിലേക്ക്
വേച്ചുവേച്ചു നടന്നടുക്കുന്നു.
യാത്രയില്‍,
മുറിവേല്‌ക്കാതിരിക്കാന്‍
രാകി പഴഞ്ചനായ ഒരായുധവും
അയാള്‍
ധരിക്കാന്‍ ഇഷ്ടപ്പെടുന്നില്ല.
അയാളുടെ
ആകാശമുനമ്പിന്‍ തീരം
ഒറ്റ കപ്പലുകളും ചേക്കേറാതെ
ശൂന്യമായതുകൊണ്ടാണിങ്ങനെ-
സംഭവിക്കുന്നതെന്ന്
അയാള്‍ നുണപറയുന്നു.
സത്യത്തിലപ്പോള്‍
നങ്കൂര കൊളുത്തുകളുടെ
നിരന്തര ഏറുകൊണ്ട്
അയാള്‍ അരിപ്പ കണക്കേ
ചോര്‍ന്നൊലിക്കുകയായിരുന്നു.
ബലൂണ്‍ പീപ്പി
ഈറ്റത്തണ്ട്,
പൊള്ളിച്ച് തുള്‌ച്ചപച്ചിരിമ്പിനേയും
ആറിത്തണുത്തുറഞ്ഞുപോയ-
പച്ചയേയും മറന്ന്‌്
കാത്തിരിക്കുകയാണ്,
അകംനിറഞ്ഞ്
തിളച്ചുമിയു്‌ന്ന് സ്വരങ്ങളെ-
മുലയൂട്ടാന്‍.
ഇതേസമയം
വഴികളിലെല്ലാം
കെണിവച്ച് ഒരു ബലൂണ്‍,
മുഴുവന്‍ കാറ്റഇനേം പിടിച്ച് തിന്ന്
മുഖം വീര്‍പ്പിച്ച് വീര്‍പ്പിച്ച്
വിമ്മിഷ്ടപ്പെടുന്നു.
ഈ്‌റ്റത്തണ്ട് പറഞ്ഞു
''മുറിവുകള്‍ പൊള്ളുന്നു.
നീയെന്നില്‍ നിറഞ്ഞു-
തളിരിലകള്‍ പോലെ
തടവുക.''
ബലൂണ്‍ കയര്‍ത്തു
''നീയെനിക്കിന്ന് ഇര''
ഊക്കോടെ
ബലൂണ്‍ മുഖം ചേര്‍ത്തു.
കാറ്റു മുഴുവന്‍ ഈറ്റത്തണ്ടിലൂടെ
പുറത്തേക്ക്.
സംഗീതമുണ്ടാകുന്നു
കുട്ടികള്‍ക്ക്-
ബലൂണ്‍ പീപ്പികളും.
ആറിത്തണുത്തുറഞ്ഞുപോയ-
പച്ചയേയും മറന്ന്‌്
കാത്തിരിക്കുകയാണ്,
അകംനിറഞ്ഞ്
തിളച്ചുമിയു്‌ന്ന് സ്വരങ്ങളെ-
മുലയൂട്ടാന്‍.
ഇതേസമയം
വഴികളിലെല്ലാം
കെണിവച്ച് ഒരു ബലൂണ്‍,
മുഴുവന്‍ കാറ്റഇനേം പിടിച്ച് തിന്ന്
മുഖം വീര്‍പ്പിച്ച് വീര്‍പ്പിച്ച്
വിമ്മിഷ്ടപ്പെടുന്നു.
ഈ്‌റ്റത്തണ്ട് പറഞ്ഞു
''മുറിവുകള്‍ പൊള്ളുന്നു.
നീയെന്നില്‍ നിറഞ്ഞു-
തളിരിലകള്‍ പോലെ
തടവുക.''
ബലൂണ്‍ കയര്‍ത്തു
''നീയെനിക്കിന്ന് ഇര''
ഊക്കോടെ
ബലൂണ്‍ മുഖം ചേര്‍ത്തു.
കാറ്റു മുഴുവന്‍ ഈറ്റത്തണ്ടിലൂടെ
പുറത്തേക്ക്.
സംഗീതമുണ്ടാകുന്നു
കുട്ടികള്‍ക്ക്-
ബലൂണ്‍ പീപ്പികളും.
Subscribe to:
Posts (Atom)

