അരുളപ്പാട്

എന്റെ കാഴ്‌ചയുടെ
കണ്‍വട്ട*കക്കകത്ത്‌്‌
തിളച്ചു വേവുന്നത്‌,
കാഴ്‌ച്ചകള്‍ മുറിഞ്ഞ
നിന്റെ കണ്ണുകളാണ്‌.

കാഴ്‌ചക്കപ്പുറം
നീ നിനക്കാതിരിക്കാന്‍
കണ്ണെന്ന കമ്പിവേലി കൂടുനല്‍കി.
ഇമകള്‍ ചേര്‍ത്തടക്കുക;
ശേഷം കാണുക
കാഴ്‌ചയുടെ കാണാപ്പുറങ്ങള്‍.
അപ്പോള്‍
കനിവുറവകള്‍ പൊടിയുന്ന
കാഴ്‌ച്ചയുടെ വക്കിലൊരു വേദന
കിനിയാന്‍ തുടങ്ങും.

ധവള സമൂഹം
കാഴ്‌ച്ചയുടെ കണ്ണട ധരിച്ചാല്‍
നേര്‍ക്കാഴ്‌ച്ച നഷ്ടമായ കാക്കയാണ്‌.
ചാഞ്ഞും ചരിഞ്ഞും
വശങ്ങളിലൂടെയത്‌ കണ്ണെറിയും.
നിന്റെ കാഴ്‌ചയിലൊന്നിനെ
കൊത്തിത്തിന്നതിന്‍ബാക്കി
ആരും എത്താത്ത ശിഖിരങ്ങളില്‍
ചീഞ്ഞളിയാനും മണക്കാനും
പാകത്തില്‍ നിവര്‍ത്തിയിടും.
അല്ലെന്ന്‌
അങ്ങനെയൊന്നുമല്ലെന്ന്‌
അലറി പറഞ്ഞാലും
അനങ്ങാതിരുന്നാലും
പറ്റങ്ങളില്‍നിന്നും നീ
ഒറ്റയായ്‌പോകും.

പുതിയവയ്‌ക്കായ്‌
മങ്ങിയും തെളിഞ്ഞും
കാഴ്‌ച്ചകള്‍
കണ്ണില്‍ തലതല്ലി മരിക്കുന്നു.
കണ്ണടച്ചു ചേര്‍ത്തുവയ്‌ക്കണോ?
കണ്‍തുറന്ന്‌ അടര്‍ത്തിമാറ്റണോ?
രണ്ടായാലും ദൈവമേ
എന്റെ കാഴ്‌ചക്കൊരു
കറുത്ത ശീലയുടെ
തണലു വേണം
ഒറ്റയായ്‌ പോകുമ്പോള്‍
കണ്ണു കലങ്ങാതിരിക്കുവാനതിനു ചൂറ്റും
തെളിമയുടെ വെള്ളം ചേര്‍ക്കണം.

* ചെറിയ ചെമ്പ്‌ പോലുള്ള പാത്രം

13 comments:

 1. beautiful poem ,
  ......
  samakalika vishayangal nallarithiyil avatharipichirikkunnu

  ReplyDelete
 2. This i rate as the best of all ur poems.. However relatively good, absolutely not so great//

  ReplyDelete
 3. mole....ithra kochile arulappaadundaayaal oru aal dhyvamaakaanulla chance undu....!

  that s nice...kip-t-up.....!!

  ReplyDelete
 4. അരുളപ്പാടുണ്ടായതു ആര്‍കാണ്‍? എന്തായാലും നന്നായിട്ടുണ്ട്...
  ഇനിയും എഴുതുക .
  ആശംസകള്‍...

  ReplyDelete
 5. kollam ......nannyittundu......engerude attittude.......rlly appreciable....kp it up.

  ReplyDelete
 6. കാഴ്ച തെളിയട്ടെ ....
  തെളിഞ്ഞ വെള്ളം പോലെ ..

  നന്നായി എഴുതി.ആശംസകള്‍ ..

  ReplyDelete
 7. AnonymousMay 30, 2011

  വളരെ നന്നായി,എഴുത്തിന് നല്ല മൂര്‍ച്ച... :)

  ReplyDelete
 8. എല്ലാം കാണാനുള്ള കാഴ്ചയുണ്ടാവട്ടെ...

  ReplyDelete
 9. കാഴ്ചക്കപ്പുറവും ഇപ്പുറവും തെളിമയോടെ കാണാനുതകട്ടെ..

  ReplyDelete
 10. ശീമോനേ, ഇതെന്തൂട്ട്ണ്? മനസ്സിലാവ്ണില്ലാലോ!!!

  ReplyDelete