ഗാന്ധിജി

ഗാന്ധിജി - വാക്കും പ്രവര്‍ത്തിയും

നിനക്ക് അനുകരിക്കാന്‍ ;എനിക്കും .....

സബര്‍മതി ദൂരെയാണ് ....ഇനിയെന്നും .


നമുക്ക്‌ നൂല്കാം സ്നേഹത്തിന്‍റെ ഒരു പരുപരുത്ത പഞ്ഞി നൂല്‍

മഴ നനയുന്ന വീട്

എന്‍റെ ആദ്യ കവിത സമാഹാരമാണിത് .നിങ്ങളുടെ സഹകരണം ആഗ്രഹിക്കുന്നു.

പുസ്തകത്തെ അറിയാനും വാങ്ങാനും ഈ വീലാസം ഉപയോഗിക്കുക

  • സോഫിയ ബുക്സ് കാലിക്കറ്റ്‌, ഫോണ്‍ നമ്പര്‍ 04952373077

ഇടം

.................................
...............................
അല്ലെങ്കില്‍ ഇന്ന്‌
പകലിന്‍െറ ഒരില അറുതെടുത്ത്‌
പ്ലാവില തൊപ്പിയില്‍ തുന്നി
നമുക്ക്‌
കള്ളനും പോലീസും കളിക്കാം

വേണ്‌ട വേണ്‌ട
നമുക്കീയുച്ചയുടെ
പച്ചയില്‍ കുളിച്ച്‌
വെയിലുകൊണ്‌ട്‌ കുറി വരച്ച്‌
തണലുകൊണ്‌ടൊരു
മാലകെട്ടി;
ചാര്‍ത്തി
കല്ല്യാണം കളിക്കാം

അതുപ്പിന്നെ.
ഇപ്പോള്‍,വെയില്‍ചാഞ്ഞയീ-
തോടിന്‍ക്കരയില്‍
കുഞ്ഞോളങ്ങള്‍ക്ക്‌ മൂക്കുകയറിട്ട്‌
മുന്നാഴി ഇരുന്നാഴി ആകാശം-
അളന്നിട്ടടപ്പുക്കത്തിച്ച്‌
നമുക്ക്‌
കുഞ്ഞോലപ്പുര വച്ചു കളിക്കാം.

അതിനുമുമ്പ്‌
ആരും കാണാതെ
രാത്രിയുടെ പിന്നോടാമ്പല്‍ വാതില്‍
തള്ളിതുറന്ന്‌
നിലാവ്‌ ചേര്‍ത്തരച്ച-
നമ്മുടെ കിനാവുകള്‍
നിന്‍െറ കൈവെള്ളയില്‍
മൈലാഞ്ചി ചിത്രങ്ങളായി
ഞാന്‍ മെടഞ്ഞിടാം

കളി തീര്‍ച്ചയാക്കി
മറയും മുമ്പേ
തലയില്‍തൊട്ട്‌ പറയൂ
സഖേ സത്യം
നമ്മളില്‍ ആരാണ്‌
ആദ്യം മരിച്ചത്‌..?