നീലക്കുറുക്കന്‍റെ അഥവാ ഒരു നടന്‍റെ പ്രാര്‍ത്ഥന


മേഘമേ
കരിമേഘമേ
ഉള്ളു പൊള്ളിച്ച്
ഉടലു കരിച്ച്
കനലായ് ഉൗര്‍ന്ന്
വീഴല്ലേ

എത്ര പണിപ്പെട്ട്
നെയ്‌തെടുത്തതാണെന്‍റെയീ
വാക്കിന്‍ നീലത്തൊങ്ങലുടുപ്പ്

ദേ ഇപ്പൊഴും
എന്‍റെ ദേഹമാസകലം
ആകാശത്തു പുളയുന്ന
മിന്നല്‍ പരല്‍ മീനുകള്‍
ചൂഴ്ന്നിറങ്ങുന്നു

മേഘമേ
കരിമേഘമേ

pupa – Creation Revolution

series of 'MY DARK LINE'
 ' pupa – Creation Revolution '
-ink on paper-

01

 series of 'MY DARK LINE'
 'untitled-01'
-ink on paper-