മാനും മുയലും

ഈ ദൈവത്തിന്റെ ഒരു കാര്യം ..ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല,അല്ലെങ്കിൽ
ഒരു മുള്ളൻ പന്നിയെ നോക്കൂ ...അത് മുള്ളുകൊണ്ട് ശത്രുക്കളെ തോല്പ്പിക്കും.
ഇനി ആമയെ നോക്കൂ... അത് പുറത്തോട് കൊണ്ട് ശത്രുവിനെ ജയിക്കും 
ഓന്തിനെ നോക്കൂ... അത് നിറവ്യത്യാസം കൊണ്ട് തന്നെത്തന്നെ ശത്രുവിൽ നിന്നും മറച്ചു പിടിക്കും ....
എട്ടുകാലി, തേൾ, പഴുതാര, ഉറുമ്പ്, തേരട്ട, കണവ,.. തുടങ്ങി എല്ലാ ജീവികൾക്കും കുത്തിയോ കടിച്ചോ പേടിപ്പിച്ചോ ഒക്കെ സ്വയം രക്ഷപ്പെടാൻ പടച്ചോൻ കഴിവ് കൊടുതിടുണ്ട്.
പക്ഷെ മുയലിനും മാനിനും സ്വയരക്ഷക്ക് എന്ത് കഴിവാണ് ദൈവം തമ്പുരാൻ കൊടുതിടുള്ളത് ? വലിയ ഓട്ടക്കരാണ് എന്ന് പറയാം. പക്ഷെ പുലി വർഗത്തിൽപ്പെട്ട 'പുലികൾക്കെല്ലാം' ഇവയെക്കാൾ വേഗതയുണ്ട്. ഇനി വേഗതയുണ്ടെങ്കിലും പുലികൾ സസ്യഭുക്കുകൾ ആയാലും മതിയായിരുന്നു പക്ഷെ ഈ പുലികുട്ടികളൊന്നും അതും അല്ല .അത് കൊണ്ട് മാനിന്റെയും മുയലിന്റെയും കാര്യം സ്വാഹ :
ഇനി മാൻ ഒന്ന് ഒളിച്ചിരിക്കാൻ ശ്രമിച്ചാലും അതിനെ പിടിക്കും .എങ്ങനെയാണന്നോ ...അതിന്റെ ശരീരത്തിൽ നിന്നും അതിന്‌ പോലും അറിയാതെ പുറപ്പെടുന്ന മണം.....കസ്തൂരിഗന്ധം. മുയലിന് നല്ല തൂവെള്ളനിറവും...പോരെ പൂരം !!!
മനുഷ്യനും ഈ മാനിനേയും മുയലിനെയും പോലെയാണ്.ശത്രു വന്നാൽ ഒന്നും ചെയാനില്ല. പക്ഷെ ബുദ്ധിയുണ്ട് .അതുകൊണ്ട് ആന വരുമ്പോൾ വളഞ്ഞു പുളഞ്ഞു ഓടും...കരടി വന്നാൽ ചത്ത പോലെ കിടക്കും. പക്ഷെ അവയ്ക്ക് ആ ബുദ്ധിയില്ലല്ലോ .....
ദൈവം തമ്പുരാന് പിണഞ്ഞ അബദ്ധമാണോ മുയലും മാനും പിന്നെ ആദിവാസികളും !!!?
ഈ ആദിവാസികളെ കൂടെ നമ്മൾ ചേർത്ത് പിടിക്കണ്ടേ ...മഴയാണ് വരുന്നത് ..അവരുടെ കുടികൾ, കുട്ടികൾ, ഭക്ഷണം....അവർക്ക് വന്നതും ഇനിയും വരാൻ ഇടയുള്ളതുമായ രോഗങ്ങൾ,.....എനിക്ക് ഈ കുറിപ്പ് അവസാനിപ്പിക്കാൻ പറ്റുന്നില്ല... ഇനി ചേർകേണ്ടത് നിങ്ങളാണ്. നന്ദി ഇതുവരെ എന്നെ കേട്ടതിന്.