സ്‌ഥിതി വിവരം

കടലുകാണാന്‍ പോയ ദിനം
കൈവെള്ളക്കാട്ടിലൊളിപ്പിച്ച
മഞ്ചാടിക്കുരുവിലെ
കരിഞ്ഞ കറുപ്പന്‍ക്കരയെ
അവള്‍ പ്രണയിച്ചു

കാലമായപ്പോള്‍
മഞ്ചാടീലെ ചോപ്പോളം
മുഴുപ്പുള്ള
കടലിനെയവള്‍
ഉടലുക്കീറി പെറ്റിട്ടു

കൈത്തട്ടി മറിഞ്ഞ
മഞ്ചാടി തിരകളായിരുന്നു
അവളുടെ നീലിച്ച
ഉടല്‍ത്തട്ടില്‍ മുഴുവനെന്ന്‌
നാടുനീളെ ഏറ്റുപറച്ചിലുകള്‍