സ്‌ഥിതി വിവരം

കടലുകാണാന്‍ പോയ ദിനം
കൈവെള്ളക്കാട്ടിലൊളിപ്പിച്ച
മഞ്ചാടിക്കുരുവിലെ
കരിഞ്ഞ കറുപ്പന്‍ക്കരയെ
അവള്‍ പ്രണയിച്ചു

കാലമായപ്പോള്‍
മഞ്ചാടീലെ ചോപ്പോളം
മുഴുപ്പുള്ള
കടലിനെയവള്‍
ഉടലുക്കീറി പെറ്റിട്ടു

കൈത്തട്ടി മറിഞ്ഞ
മഞ്ചാടി തിരകളായിരുന്നു
അവളുടെ നീലിച്ച
ഉടല്‍ത്തട്ടില്‍ മുഴുവനെന്ന്‌
നാടുനീളെ ഏറ്റുപറച്ചിലുകള്‍

ഞാന്‍


ഞാന്‍ റോളി സൈമണ്‍ .കുടുക്കമോള്‍ എന്ന പേരില്‍ എഴുതുകയും വരക്കുകയും ചെയുന്നു .ഇപ്പോള്‍ ജീവന്‍ ടി .വിയില്‍. പുതിയ ഒന്നും പോസ്റ്റ്‌ ചെയാന്‍ ഇല്ലാത്തതു കൊണ്ടാണ് ഇങനെ ചെയണ്ടിവന്നത് .