ബലൂണ്‍ പീപ്പി

ഈറ്റത്തണ്ട്‌,
പൊള്ളിച്ച്‌ തുള്‌ച്ചപച്ചിരിമ്പിനേയും
ആറിത്തണുത്തുറഞ്ഞുപോയ-
പച്ചയേയും മറന്ന്‌്‌
കാത്തിരിക്കുകയാണ്‌,
അകംനിറഞ്ഞ്‌
തിളച്ചുമിയു്‌ന്ന്‌ സ്വരങ്ങളെ-
മുലയൂട്ടാന്‍.

ഇതേസമയം
വഴികളിലെല്ലാം
കെണിവച്ച്‌ ഒരു ബലൂണ്‍,
മുഴുവന്‍ കാറ്റഇനേം പിടിച്ച്‌ തിന്ന്‌
മുഖം വീര്‍പ്പിച്ച്‌ വീര്‍പ്പിച്ച്‌
വിമ്മിഷ്ടപ്പെടുന്നു.

ഈ്‌റ്റത്തണ്ട്‌ പറഞ്ഞു
''മുറിവുകള്‍ പൊള്ളുന്നു.
നീയെന്നില്‍ നിറഞ്ഞു-
തളിരിലകള്‍ പോലെ
തടവുക.''

ബലൂണ്‍ കയര്‍ത്തു
''നീയെനിക്കിന്ന്‌ ഇര''

ഊക്കോടെ
ബലൂണ്‍ മുഖം ചേര്‍ത്തു.
കാറ്റു മുഴുവന്‍ ഈറ്റത്തണ്ടിലൂടെ
പുറത്തേക്ക്‌.

സംഗീതമുണ്ടാകുന്നു
കുട്ടികള്‍ക്ക്‌-
ബലൂണ്‍ പീപ്പികളും.

5 comments:

 1. കൊള്ളാം കേട്ടോ
  ;)

  ReplyDelete
 2. Vah Vah!!
  I simply love this!
  carry on!
  sree

  ReplyDelete
 3. ഇപ്പോൾ ആശംസകൾ നേരുന്നൂ... കവിതയെക്കുറിച്ച് കൂടുതൽ പറയണമുണ്ട്,,, ഞാൻ വീണ്ടും വരാം........

  ReplyDelete
 4. നല്ല ഭാവന..തുടരുക.. സന്തോഷവും സമാധാനവും..നേരുന്നു

  ReplyDelete