കൊതിചുണ്ട്

ആകാശം
മണ്ണിെന്‍റമാറിടം

മണ്ണ്
ആകാശത്തിെന്‍റ വേര്

മുലയൂട്ടാന്‍
ആകാശത്തിനും
കൊതികൊണ്ട്
ചുണ്ട്നുണയാന്‍
മണ്ണിനുംഅറിയാം

മഴയുണ്ടാകുന്നത്
ഇങ്ങനെയാണ്

അല്ലാതെ
കടല്‍വെളളം
ബാഷ്പീകരണം
മേഘങ്ങളുടെതമ്മില്‍തല്ല്...
എല്ലാംവെറുതെ

5 comments:

 1. ആകാശമില്ലാത്ത ഗ്രഹങ്ങളുണ്ടോ?

  അപ്പോ, അവിടെ ഒക്കെ എന്താ മഴയില്ലാത്തത്?

  ReplyDelete
 2. നല്ല തിളയ്ക്കുന്ന ചൂടില്‍ തൊണ്ടവറ്റി നിലവിളിക്കുന്ന ഭൂമിക്ക് മുലയൂട്ടാന്‍ വൈകിക്കുന്നതെന്തിന്?

  ReplyDelete
 3. ആഹാ.. കൊള്ളാം. അഭിനന്ദനങ്ങള്‍

  ReplyDelete
 4. ee kavitha nurseryil padippikkanam....

  ReplyDelete