ഇന്‍ബോക്സില്‍ സംഭവികുന്നത്

സന്ധ്യകളില്‍
വാലിട്ടടിച്ചും
ചെകളപൂ വിടര്‍ത്തിയും
എന്നുമെന്നോണം
അവളെന്റെ
കണ്‍ചിറയില്‍
ഓളഒച്ചയുണ്ടാക്കാതെ
വരുന്നുണ്ട്‌.

രാത്രി ഉറക്കങ്ങളില്‍ ഞാന്‍
പൊട്ടിയ ഈരകു
ള്‍ കൂട്ടികെട്ടിയ
ഒരു നീളന്‍ ചൂണ്ട
(കൊളുത്തില്‍ ഒരു ഇകളും കോര്‍ക്കാത്തത്‌)
അവള്‍ക്കുവേണ്ടി
സ്വപ്‌നം കണ്ടു തുടങ്ങിയിരിക്കുന്നു.

രാവിലെ
ഉണര്‍ന്നെണീറ്റ
എനിക്കരികെ അവള്‍
പറക്കാന്‍ മുളച്ച ചിറകുകള്‍
വളരുന്നുണ്ടോയെന്നറിയാന്‍
കാത്തിരിക്കുകയായിരുന്നു.

ദേ
പ്പോള്‍
കീറിയെടുത്ത
ഈ വര്‍ണ്ണക്കടലാസുകള്‍ കൊണ്ടൊരു
പട്ടം പണിയുകയാണ്‌ ഞാന്‍.
ഇനിയതില്‍ നൂലുകള്‍ ചേര്‍ത്തുകെട്ടി
അവളുടെ രാജ്യത്തില്‍ കടക്കണം;
ഇന്നെങ്കിലും.

മലക്കുകള്‍ ഖബറു തുറന്ന്‌
അവളെ ചേര്‍ത്തെണ്ണും മുമ്പേ.

6 comments:

 1. സംഭവം ഇന്‍ ബോക്സില്‍ വന്നതോ.അതോ സ്വന്തം രചനയോ.? കൊള്ളാം ഏതായാലും.:)

  ReplyDelete
 2. നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

  ReplyDelete
 3. rasamundu.....thudaruka......

  ReplyDelete
 4. എഴുതി...എഴുതി....പിന്നോട്ടാണോ....?

  നല്ല ചുട്ട അടി തരും പറഞ്ഞേക്കാം....!
  കവിതയുടെ ആദ്യ വരികള്‍ തുടര്‍ന്ന് വായിക്കാന്‍ പ്രേരിപ്പിക്കുന്നതാവണ്ടേ....?

  ReplyDelete