ഇടം

.................................
...............................
അല്ലെങ്കില്‍ ഇന്ന്‌
പകലിന്‍െറ ഒരില അറുതെടുത്ത്‌
പ്ലാവില തൊപ്പിയില്‍ തുന്നി
നമുക്ക്‌
കള്ളനും പോലീസും കളിക്കാം

വേണ്‌ട വേണ്‌ട
നമുക്കീയുച്ചയുടെ
പച്ചയില്‍ കുളിച്ച്‌
വെയിലുകൊണ്‌ട്‌ കുറി വരച്ച്‌
തണലുകൊണ്‌ടൊരു
മാലകെട്ടി;
ചാര്‍ത്തി
കല്ല്യാണം കളിക്കാം

അതുപ്പിന്നെ.
ഇപ്പോള്‍,വെയില്‍ചാഞ്ഞയീ-
തോടിന്‍ക്കരയില്‍
കുഞ്ഞോളങ്ങള്‍ക്ക്‌ മൂക്കുകയറിട്ട്‌
മുന്നാഴി ഇരുന്നാഴി ആകാശം-
അളന്നിട്ടടപ്പുക്കത്തിച്ച്‌
നമുക്ക്‌
കുഞ്ഞോലപ്പുര വച്ചു കളിക്കാം.

അതിനുമുമ്പ്‌
ആരും കാണാതെ
രാത്രിയുടെ പിന്നോടാമ്പല്‍ വാതില്‍
തള്ളിതുറന്ന്‌
നിലാവ്‌ ചേര്‍ത്തരച്ച-
നമ്മുടെ കിനാവുകള്‍
നിന്‍െറ കൈവെള്ളയില്‍
മൈലാഞ്ചി ചിത്രങ്ങളായി
ഞാന്‍ മെടഞ്ഞിടാം

കളി തീര്‍ച്ചയാക്കി
മറയും മുമ്പേ
തലയില്‍തൊട്ട്‌ പറയൂ
സഖേ സത്യം
നമ്മളില്‍ ആരാണ്‌
ആദ്യം മരിച്ചത്‌..?

11 comments:

  1. നമ്മളില്‍ ആരാണ്‌
    ആദ്യം മരിച്ചത്‌..?
    perfect lines.
    kollam kudukkamol.

    ReplyDelete
  2. beautiful...keep the good work going!

    ReplyDelete
  3. അതിനുമുമ്പ്‌
    ആരും കാണാതെ
    രാത്രിയുടെ പിന്നോടാമ്പല്‍ വാതില്‍
    തള്ളിതുറന്ന്‌
    നിലാവ്‌ ചേര്‍ത്തരച്ച-
    നമ്മുടെ കിനാവുകള്‍
    നിന്‍െറ കൈവെള്ളയില്‍
    മൈലാഞ്ചി ചിത്രങ്ങളായി
    ഞാന്‍ മെടഞ്ഞിടാം

    ഒത്തിരി ഇഷ്ടപ്പെട്ടു...

    ReplyDelete
  4. കവിത വളരെ നന്നായിട്ടുണ്ട്...
    ആശംസകള്‍...*

    ReplyDelete
  5. '' കളി തീര്‍ച്ചയാക്കി
    മറയും മുമ്പേ
    തലയില്‍തൊട്ട്‌ പറയൂ
    സഖേ സത്യം
    നമ്മളില്‍ ആരാണ്‌
    ആദ്യം മരിച്ചത്‌..? ''

    നല്ല ഭാവന ....
    എല്ലാ ഭാവുകങ്ങളും നേരുന്നു..
    സസ്നേഹം.

    ReplyDelete
  6. I liked the way you tried to compare 'feelings' with 'nature'...

    In love n prayers
    Sijo Johnson

    ReplyDelete
  7. തോടിന്‍ക്കരയില്‍
    കുഞ്ഞോളങ്ങള്‍ക്ക്‌ മൂക്കുകയറിട്ട്‌
    മുന്നാഴി ഇരുന്നാഴി ആകാശം-
    അളന്നിട്ടടപ്പുക്കത്തിച്ച്‌
    നമുക്ക്‌
    കുഞ്ഞോലപ്പുര വച്ചു കളിക്കാം

    നല്ല കവിതകളാണു, സംശ്ശയമില്ലാ, ഓർമ്മകളിൽ ഒരു ഇടം ഒത്തിരി ഇഷ്ടമായി

    ReplyDelete
  8. ഫാന്റസി തലത്തിലുള്ളത്താണ് താങ്കളൂടെ മിക്ക കവിതകളൂം...പദപ്രയോഗങ്ങളിലും സൂക്ഷ്മതയുണ്ട്... രചനാപാടവവും മികച്ചതാണ്... നല്ല കവിതകൾക്ക് ഭാവുകങ്ങൾ നേരുന്നതോടൊപ്പം.. കാല്പനികമായ കവിതാശൈലിയും പരീക്ഷിക്കുക..എല്ലാ നന്മകളും...

    ReplyDelete
  9. മനോഹരമായ എഴുത്ത് ..

    ഉയര്‍ന്ന ഭാവന ..ആശംസകള്‍ ..

    ReplyDelete
  10. നന്നായിരിക്കുന്നു ആശംസകൾ..

    ReplyDelete