അമീബ

കൈ
താളമിട്ട്‌ കൃഷ്‌ണന്‍
തുറന്ന്‌ ബുദ്ധന്‍
തറച്ചുവച്ച്‌ ക്രിസ്‌തു
കഴുകി രാജാവ്‌
വിരലടര്‍ത്തി ശിഷ്യന്‍

കൈ
കൂപ്പിപിടിച്ച്‌ ഭക്‌തന്‍
വീശിയെറിഞ്ഞ്‌ അഭ്യാസി
ചുരുട്ടിയെറിഞ്ഞ്‌ വിപ്ലവകാരി
കൂട്ടിത്തിരുമി പണ്‌ഡിതന്‍
വയറ്റത്തടിച്ച്‌ പട്ടിണി
കോര്‍ത്തുരുമി പ്രണയം

ഇങ്ങനെ
ആരുവേണമെങ്കിലും
ആകാം

കൈ വെള്ളയില്‍
പുറംതോട്‌ പൊട്ടാന്‍
ഉള്ളില്‍ പിടയുന്ന
ഈ പ്യൂപ്പ
ഞാനെന്തുചെയ്യണം ?

കരിങ്കണന്‍
കോലംകെട്ടി
എത്രനേരം
പകല്‍
ചോര്‍ന്നൊലിക്കുന്ന
ഈ ആകാശത്തിനു
താഴെ ?

12 comments:

  1. ചോര്‍ന്നൊലിക്കുന്ന
    ഈ ആകാശത്തിനു
    താഴെ ?

    kollam nalla bhavana...........ashamshakal
    -deepu ,thrissur-

    ReplyDelete
  2. 'കുടുക്ക' ക്കുള്ളില്‍ എന്തോ പിടയുന്നല്ലോ. ആ പിടച്ചില്‍ നിലയ്ക്കാതിരിക്കട്ടെ.
    ആശംസകള്‍

    ReplyDelete
  3. കൈ വെള്ളയില്‍
    പുറംതോട്‌ പൊട്ടാന്‍
    ഉള്ളില്‍ പിടയുന്ന
    ഈ പ്യൂപ്പ
    ഞാനെന്തുചെയ്യണം ?


    !!

    ReplyDelete
  4. കൊള്ളാം ട്ടോ. എഴുത്തു തുടരൂ.

    ReplyDelete
  5. കൈ
    കൂപ്പിപിടിച്ച്‌ ഭക്‌തന്‍
    വീശിയെറിഞ്ഞ്‌ അഭ്യാസി
    ചുരുട്ടിയെറിഞ്ഞ്‌ വിപ്ലവകാരി
    കൂട്ടിത്തിരുമി പണ്‌ഡിതന്‍
    വയറ്റത്തടിച്ച്‌ പട്ടിണി
    കോര്‍ത്തുരുമി പ്രണയം

    ReplyDelete
  6. ഇഷ്ടമായി , നന്നായിട്ടുണ്ട്.

    ReplyDelete
  7. അതെ കൈ വെള്ളയില്‍ ഇരട്ടിക്കുന്ന അമീബയെപ്പോലെ എങ്ങോട്ട് തിരിയണം എന്ന് നീട്ടിയ കൈകളില്‍ നോക്കി തിരിച്ചു അറിവിനായി ഉഴലുന്ന ലോകം . നീട്ടുന്ന കൈകളും വിരിക്കുന്ന കൈകളും വിളിക്കുന്ന തീരം ശരിയോ തെറ്റോ എന്ന് കാണിച്ചു തരാന്‍ മറ്റൊരു കൈ എവിടെ ?!!!
    നല്ല കവിത ...

    ReplyDelete
  8. AnonymousMay 23, 2011

    nice one....

    ReplyDelete
  9. സ്‌നേഹത്തോടെ കുടുക്കയില്‍ വന്ന എല്ലാവര്‍ക്കും നന്ദി

    ReplyDelete
  10. നല്ല കവിത.

    ReplyDelete