വണ്ടിക്കാള

1 പ്രണയം

ആകാശവെണ്മ
അണപൊട്ടിയൊലിക്കുന്ന
ഭൂമിക്കിണറില്‍ നിറയെ
സ്‌മാരകങ്ങള്‍
അവയില്‍ ചാരിനിന്നും
വാറ്റിക്കുടിച്ചും നമ്മള്‍
നമുക്കരികെ
നിറക്കൂത്തില്‍ പൊടിഞ്ഞു
പൊന്തുന്ന കുമിളകള്‍

2 വിവാഹം

കര്‍ക്കിടകകൈവരമ്പില്‍
വിക്കിയും വഴുതിയും ഞാന്‍
പതഞ്ഞും പാറിയും നീ
നമ്മള്‍
ശബ്‌ദങ്ങളായി
അകലങ്ങളായി
ഉഷ്‌ണമറയ്‌ക്കുള്ളില്‍ നീളന്‍
നിഴലുകളായി
ഓര്‍മ്മയുടെ കൂനയില്‍
അഴുകാത്ത വിഴുപ്പുകളായി

3 വിരഹം

ഇപ്പോള്‍
എനിക്കുള്ളില്‍
വാല്‌മുറിച്ച്‌ വാക്കുപായുന്നു
ഉള്ളിലൊരു ഇഴപിന്നിയ കൂടാരം
വെന്തുനാറുന്നു.
മുതുകിലൊരു ചലകുരുവീര്‍ത്തു
പൊന്തുന്നു
മറക്കുന്നു ഞാന്‍
ഓര്‍ക്കാനൊരു സുഖത്തിന്‌

4 അന്ത്യം

ഇന്നും
ചുടുരുധിരമോന്തി-

യന്തിയില്‍
കിതച്ചെത്തും കിനാക്കള്‍ക്ക്‌
നിന്റെ വശ്യത
ശരിയാണ്‌
ജഡമായിരിക്കുന്നു ഞാനും
എന്റെ ശൂന്യാകാശങ്ങളും.

4 comments:

 1. Kuzhappamilla ennalla.
  i liked it very much..!

  keep going.
  aazmasakaL
  :-)
  Upasana

  ReplyDelete
 2. ഒന്നിനൊന്നു മെച്ചം ഓരോന്നും....
  വളരെ വളരെ നന്നായിരിക്കുന്നു,!!!

  "ആകാശവെണ്മ
  അണപൊട്ടിയൊലിക്കുന്ന
  ഭൂമിക്കിണറില്‍ നിറയെ
  സ്‌മാരകങ്ങള്‍
  അവയില്‍ ചാരിനിന്നും
  വാറ്റിക്കുടിച്ചും നമ്മള്‍
  നമുക്കരികെ
  നിറക്കൂത്തില്‍ പൊടിഞ്ഞു
  പൊന്തുന്ന കുമിളകള്‍"
  ഈ പ്രണയപ്പൊലിമ വായിച്ചവയില്‍ നിന്നെല്ലാം
  വ്യത്യസ്ഥം... ആശംസകള്‍...

  ReplyDelete